Wednesday, March 7, 2007

പുതിയ ക്യാമറ, പുതിയ പടം





ഗുരുക്കന്മാരായ കുമാറേട്ടന്‍, കൈപ്പള്ളി അണ്ണന്‍, പിന്നെ പ്രിയപ്പെട്ട തുളസിക്കും കലേഷേട്ടനും നന്ദിയും മനം നിറഞ്ഞ കടപ്പാടുകളും...

24 comments:

sreeni sreedharan March 7, 2007 at 10:02 PM  

അങ്ങിനെ ഞാനും ഒരു കുഞ്ഞ് ഡിജിറ്റല്‍ ക്യാമറയ്ക്ക് ഉടമയായ്...
അതിലെടുത്ത ഒരു ചിത്രം പോസ്റ്റുന്നു...


ചിത്രത്തിന് കടപ്പെട്ടവരുമായി ബന്ധമൊന്നുമില്ല, അവരെ ചീത്ത വിളിക്കരുത്, പ്ലീസ് :)

Anonymous March 7, 2007 at 10:11 PM  

ആഹാ...ആഹാ...
എന്ന്താപടം. ഇതൊരു പ്രോമിസ്സാണോ , ഭീഷണിയാണോ, ഈ പ്രതീകാത്മകമായ ഗ്യാസ്സ് കുറ്റികള്‍!
എടാ അബ്സ്റ്റ്രാക്റ്റുകളേ, കണ്ടുപഠി എന്‍റെ കുട്ട്റ്റിടെ പടംസ്.

ഇനീ ഇന്നെടുത്തതൊക്കെ പോരട്ടേ

നിര്‍മ്മല March 7, 2007 at 10:19 PM  

ഒരു ശിവരാത്രിപടം കിട്ടുമോ?

Anonymous March 7, 2007 at 10:23 PM  

ഏയ്‌.. അചിന്ത്യ ആക്കിയതാവാന്‍ വഴിയില്ല..യേയ്.

നല്ല ഫോക്കസ്സ്.. അല്ലാ ഇതൊക്കെ പറയാന്‍ ഞാന്‍ ആരാ..
സാന്ഡോസേ.. എവിടെ നീ.. ഈ ചിത്രമൊന്നു അവലോകനോ, നിരൂപണോ എന്തു കുന്ത്രാണ്ടമോന്നു വെച്ചാ ചെയ്യുക.
പച്ചാളം കാത്തിരിക്കുന്നു..

krish | കൃഷ് March 7, 2007 at 10:23 PM  

ഏയ്‌.. അചിന്ത്യ ആക്കിയതാവാന്‍ വഴിയില്ല..യേയ്.

നല്ല ഫോക്കസ്സ്.. അല്ലാ ഇതൊക്കെ പറയാന്‍ ഞാന്‍ ആരാ..
സാന്ഡോസേ.. എവിടെ നീ.. ഈ ചിത്രമൊന്നു അവലോകനോ, നിരൂപണോ എന്തു കുന്ത്രാണ്ടമോന്നു വെച്ചാ ചെയ്യുക.
പച്ചാളം കാത്തിരിക്കുന്നു..

aneel kumar March 7, 2007 at 10:41 PM  

ചിത്രത്തിനു ചുവപ്പന്‍ എന്നാണു പേരെങ്കിലും പടം പിടിച്ച ആളിന്റെ പേര് അന്വര്‍ഥ-മാക്കാന്‍ അല്പം പച്ച നിറം ഒരു ഭാഗത്ത് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും തേഡ്സ് ലാ അപ്ലൈ ചെയ്ത് ആ പച്ച മുഴുവന്‍ വല്ല പശുവിനും കൊടുത്തിട്ട് കിട്ടുന്ന പാലിന് കുറച്ച് സ്നോസം വാങ്ങി ആ മതിലില്‍ അടിച്ചിരുന്നെങ്കില്‍ ഈ ചിത്രിത ചിത്രം അതി ഭയങ്കരമായേനെ.
അടുത്തതായി ‘വാഹനം’ എന്ന ടൈറ്റിലിലേയ്ക്ക് നീങ്ങുവല്ലേ പച്ചാളം? തുളസിയാണെങ്കില്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നു. ഗണപതിയുടെ വാഹനത്തിന്റെ പടം എടുത്തയയ്ക്കാന്‍ നോക്കിയിട്ട് അതിന്റെ അന്തകന്മാരെ മാത്രമേ നേരേ ചോവ്വേ കാണാന്‍ കിട്ടുന്നു പോലുമുള്ളൂ. കലികാലം.

aneel kumar March 7, 2007 at 10:43 PM  

ക്യാമറ സമ്മാനിച്ച കലേഷിന് (? ;) നന്ദി.
അതു കൈപ്പറ്റിയ പച്ചാള്‍സിന് അഭിനന്ദനങ്ങളും ആശംസകളും.

ലിഡിയ March 7, 2007 at 10:52 PM  

വര്‍ത്തമാനകാല സാമൂഹിക സാംസ്കാരിക പ്രതിബദ്ധതകളെ ഉന്നം വച്ച് പച്ചാളം പിടിച്ച ഈ ഫോട്ടോയില്‍ ഞാന്‍ വലിയൊരു ഫോട്ടോഗ്രാഫറുടെ നിഴല്‍ കാണുന്നു. :P

LPG സിലിണ്ടറിന്റെ കരിചന്ത പാച്ചാളം അടുത്തെവിടെങ്കിലുമാണൊ മാഷെ,നിറഞ്ഞ ഗ്യാസ്കുറ്റി ഇപ്പോ കാണാകാഴ്ചയാണേ..

:D

-പാര്‍വതി.

sandoz March 7, 2007 at 10:54 PM  

നല്ല ഗ്യാസുകുറ്റി....ഇന്‍ഡേന്‍ ആണല്ലേ.......

[കുമാറേട്ടന്‍ പടം പിടുത്തം നിര്‍ത്തി.....കൈപ്പിള്ളി ഈ പടം കണ്ടതില്‍ പിന്നെ ജലപാനം കഴിച്ചിട്ടില്ല.....തുളസി തന്റെ ക്യാമറ പെട്ടീല്‍ വച്ചു പൂട്ടി..കലേഷ്‌ ഇവിടുന്ന് ട്രാന്‍സ്ഫര്‍ വാങ്ങി പോകാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു.....]

കുട്ടിച്ചാത്തന്‍ March 7, 2007 at 11:05 PM  

ചാത്തനേറ്:ഡായ് നിനക്ക് സര്‍ക്കാരുജ്വാലി കിട്ടീന്ന് പറഞ്ഞത് സര്‍ക്കാറിന്റെ ഔദ്യോഗിക പടം പിടുത്തക്കാരനായിട്ടാ അല്ലേ!!!

കള്ളക്കടത്ത് നടത്തിയ ഗ്യാസ് കുറ്റികളെ കയ്യാമം വെച്ചോണ്ട് കോടതീല്‍ കൊണ്ട് വന്നപ്പോള്‍ എടുത്ത പടമല്ലേ ഇത്?

Kaippally കൈപ്പള്ളി March 8, 2007 at 12:08 AM  

ഹും....

Kumar Neelakandan © (Kumar NM) March 8, 2007 at 8:23 AM  

ഇതിലേതാടാ ഞാന്‍? നിലത്തു നില്‍ക്കുന്നതോ അതോ മുകളില്‍ കിടക്കുന്നതോ?
എന്തായാലും വെറും ഗ്യാസാണെന്ന് പ്രതീകാത്മകമായി തന്നെ കാണിച്ചിരിക്കുന്നു.

ദേ കൈപ്പള്ളിയുടെ ഗ്യാസ് ലീക്കായി “ഹും...” എന്നൊരു ശബ്ദത്തില്‍ :)

പച്ചാളം കൊള്ളാമെടാ പടം. നിനക്കു ഗുരുക്കന്മാരെ ഒന്നും ആവശ്യമില്ല. നിനക്കു നല്ല കണ്ണുണ്ട്. അതു വച്ചു കാണാനുള്ള കഴിവുണ്ട്. പിന്നെ ആശയങ്ങള്‍ നിറച്ച മെമ്മറി സ്റ്റിക്കും ഉണ്ട്. മതി.

Kaippally കൈപ്പള്ളി March 8, 2007 at 9:00 AM  

kumar:
:)))))))))))

അത് കലക്കി. :)

ദിവാസ്വപ്നം March 8, 2007 at 9:15 AM  

പാര്‍വതി said... "പാച്ചാളം മാഷെ, LPG സിലിണ്ടറിന്റെ കരിചന്തയുടെ അടുത്തെവിടെങ്കിലുമാണൊ വീട്"

പാര്‍വതിചേച്യേ,
താഴെക്കിടക്കുന്ന കമന്റിലുണ്ടല്ലോ ഗ്യാസുകുറ്റികള്‍ ആരുടേതാണെന്ന് :))

അചിന്ത്യ said...
"കണ്ടുപഠി എന്‍റെ കുട്ട്റ്റിടെ പടംസ്"

*******

sandoz said...
“നല്ല ഗ്യാസുകുറ്റി.. ഇന്‍ഡേന്‍ ആണല്ലേ..“

സാന്‍ഡോസിന്റെ കമന്റ് വായിച്ചപ്പോള്‍, ഡെല്‍ഹിയിലുണ്ടായിരുന്ന ഒരു സഹമുറിയനെ ഓര്‍മ്മ വന്നു. ഇന്‍ഡേന്‍ ഗ്യാസ് സിലിണ്ടറിന് ചുള്ളന്‍ പറഞ്ഞിരുന്നത് ‘ഇണ്ടാന്‍‘ എന്നായിരുന്നു :-)

Inadane-ന്, ഇണ്ടാന്‍ എന്നുള്ള ഉച്ചാരണം കേട്ട് ചിരിക്കാത്ത മനുഷ്യരില്ല. എന്ന് വച്ച് ചുള്ളന്‍ ആള് ചില്ലറയൊന്നുമല്ലായിരുന്നു; Programmer Analyst in Power Builder എന്നാണ് പെണ്‍കുട്ടികളോട് പറയുക. പവര്‍ ബില്‍ഡര്‍ കമ്പനിയില്‍ ആണ് ജോലി എന്ന് അവരിലാരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ വിശ്വസിച്ചോട്ടേ എന്ന് :-)

സോറി പച്ചാളം ഓഫ് ടോപിക്കായി. ക്യാ കരൂം ? കണ്ട്രോള്‍ നഹീ ഹോത്താ.

ദിവാസ്വപ്നം March 8, 2007 at 9:17 AM  

സഹമുറിയന്റെ കുറ്റം പറയുന്നതിനിടെ സ്പെല്ലിംഗ് തെറ്റിപ്പോയി. Indane ആ‍യിരിക്കണം ശരി.

qw_er_ty

Kalesh Kumar March 8, 2007 at 10:26 AM  

ശ്രീനീ, പടം നന്നായിട്ടുണ്ട്.

മാനസഗുരുക്കന്മാര്‍ 2 പേരും പ്രതിഭാധനരാണ്. അവര്‍ക്ക് ഉള്ളതെന്ന് പറഞ്ഞാല്‍ തല നിറച്ചും ഐഡിയകളാണ്. ഫോട്ടോ ആരെക്കൊണ്ടും എടുക്കാം. പക്ഷേ, നിഷാദ് ചേട്ടായിയോ കുമാര്‍ഭായിയോ ഒക്കെ എടുക്കുന്ന പടങ്ങളില്‍ മറ്റാരും കാണാത്ത സംഭവങ്ങളുണ്ടാകും. അതാണവരെ മാസ്റ്റേഴ്സ് ആക്കുന്നത്.

നിന്റെ തലയില്‍ നല്ല ആളുതാമസം ഉണ്ട്. നിനക്ക് നല്ലൊരു മനസ്സുണ്ട്. നല്ല കണ്ണുണ്ട്. കുമാര്‍ ഭായി പറഞ്ഞപോലെ തലനിറച്ചും ഐഡിയകള്‍ ഉണ്ട്. കാര്യങ്ങളെ വേറെയൊരു കോണില്‍ നിന്ന് നോക്കി കാണാനുള്ള കഴിവുണ്ട്. ഫോട്ടോഗ്രാഫിയോടും കലയോടും താല്പര്യമുണ്ട്. സംശയങ്ങള്‍ പറഞ്ഞുതരാന്‍ നിഷാദ് ചേട്ടായിയെപോലെയും കുമാര്‍ഭായിയെപോലെയുമുള്ള, ഇതിന്റെ ഗുട്ടന്‍സ് നന്നായി അറിയാവുന്നവരുണ്ട്. പിന്നെന്ത് വേണം??

പടങ്ങള്‍ എടുക്കണം. എടുത്തുകൊണ്ടേയിരിക്കണം.

നന്നാകും. ഒരുപാട് ദൂരം പോകും. ദൈവം അനുഗ്രഹിക്കട്ടെ.

പി.എസ്: എനിക്കെന്തിനാടാ താങ്ക്സ് പറഞ്ഞത്? ഡിജിറ്റല്‍ ക്യാമറ വാങ്ങിയോ? എത്ര രൂപയായി? അന്ന് എന്നോട് പറഞ്ഞതാണോ വാങ്ങിയത് (ആ പതിനായിരത്തിന്റെ?)

ദേവന്‍ March 8, 2007 at 10:42 AM  

പച്ച്‌, ആ മുത്തുസ്സാമി കൌണ്ടര്‍ പ്രാണായാമത്തില്‍ ഇരിക്കുകയാണല്ലോ?

കൌണ്ടര്‍ എക്സ്പര്‍ട്ട്‌ കൌണ്ടമണിയോട്‌ ചോദിച്ച്‌ എന്താന്നു വച്ചാല്‍ ഒരു പരിഹാരം കാണ്‌.

Promod P P March 8, 2007 at 10:58 AM  

പച്ചാള്‍സ്..

ബൈക്ക് വിറ്റ് ക്യാമറ വാങ്ങാന്‍ ഉപദേശിച്ച എനിയ്‌ക്കുള്ള നന്ദി എവിടേടൈ?


qw_er_ty

മുസ്തഫ|musthapha March 8, 2007 at 11:09 AM  

ഹഹഹ.... പച്ചാസ്

നീ ബ്ലോഗിനിട്ടു സിംബലടിച്ചതാ... ല്ലേ :)

Highly Inflammable :)

വല്ല അനോണിയും ഒന്നു തീ കൊളുത്തിയാല്‍ :))

സുല്‍ |Sul March 8, 2007 at 11:34 AM  

പചാളം കുറ്റി.

അഗ്രു :)

-സുല്‍

മഴത്തുള്ളി March 8, 2007 at 11:37 AM  

പച്ചാളം, അതു ശരി, ഇപ്പോ ക്യാമറയുമായി ഇറങ്ങി അല്ലേ? അപ്പോള്‍ 1-2 ക്യാമറ പലര്‍ക്കും വാങ്ങിക്കൊടുക്കുന്ന കാര്യം പണ്ടു പറഞ്ഞത് മറന്നുപോയോ :)

പോരട്ടെ ഇങ്ങനെ ഇനിയുമിനിയും ചിത്രങ്ങള്‍.

sreeni sreedharan March 11, 2007 at 9:44 PM  
This comment has been removed by the author.
sreeni sreedharan March 11, 2007 at 9:46 PM  

അചിന്ത്യേച്ചീ ഇത് പ്രോമിസല്ല കോള്‍ഗേറ്റാണ് :)
നിര്‍മ്മല ചേച്ചീ ശിവരാത്രീടെ പടം ചോദിച്ചതെന്താ? ഒരു പാരമണം വരുന്നുണ്ടോന്നൊരു സംശയം ഇല്ലാതില്ല..

കൃഷേട്ടാ, രണ്ട് കമന്‍റിട്ടതും പോരാഞ്ഞ് സാന്റ്റോസിനേറ്യും വിളിച്ചല്ലേ?? അതിലും നല്ലത് കമ്പിപ്പാരയായിരുന്നു :)

അനിലേട്ടാ, വാഹനത്തിന്റ്റെ പടം പിടിക്കാന്‍ ര്ണ്ട്മൂന്ന് ദിവസമായി നടക്കുന്നു...നോ രക്ഷ.
എന്നാലും ആ സ്നോസം, എന്‍റമ്മേ.. ;)
(കലേഷേട്ടന്‍ ക്യാമറ സമ്മാനിച്ചത് മാത്രം മനസ്സിലായില്ല ട്ടോ, കലേഷേട്ടന് അങ്ങിനെ ഒരു ബുദ്ധി തോന്നണേ ഈശ്വരാ :)

പാര്‍വ്വതി ചേച്ചിയെ, ഭൂതം എന്നുള്ളത് പോളീഷ് ചെയ്ത് വര്‍ത്തമാനം എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് മനസ്സിലാവൂലാന്ന് കരുതിയോ? അന്നാലും എന്നെ കണ്ടാല്‍ ഭൂതമെന്ന് തോന്നോ? ;) ഭൂതം കേള്‍ക്കണ്ടാ...

സാന്‍റോസേ, ലതാണ് കമന്‍റ്.
(നിനക്ക് വച്ചിട്ടുണ്ട് ;)

കുട്ടിച്ചാത്തൊ, ഞാന്‍ കുപ്പീലാക്കേണ്ടി വരും എന്നാ തോന്നണത് :)

കുമാറേട്ടാ, കമന്‍റ് കലക്കി, കണ്ടില്ലേ കൈപ്പള്ളി അണ്ണന്‍ വരെ ചിരിച്ചു പോയീ :)

ദിവേട്ടാ, ധൈര്യമായിട്ട് പറയെന്നെ, നോ പ്രോബ്ലം :)

കലേഷേട്ടാ, ഫോട്ടോഗ്രാഫിയോടും കലയോടും താല്പര്യമുണ്ടെന്നൊ??? സത്യമായിട്ടും എനിക്ക് കലേന അറിയില്ല :)
കുമാറേട്ടനും കൈപ്പള്ളി അണ്ണനും എന്റ്റെ ചിത്രങ്ങള്‍ കണ്ടിട്ട് ഇവിടെ കമന്‍റിടുക മാത്രമല്ല, എങ്ങീന്‍ കുറ്ച്ചു കൂടി നന്നാക്കാമായിരുന്നു എന്നും മറ്റും പറഞ്ഞു തരുന്നുമുണ്ട്. ബ്ലോഗില് വന്നിട്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം!!! :)
ക്യാമറ പതിനായിരത്തിന്‍റെ ഇപ്പൊഴും സ്വപനം തന്നെ, ഇതു അതിന്‍റെ പകുതിയേ ആയുള്ളൂ...

ദേവേട്ടാ, പുള്ളിയെ അവിടിരുത്തിയേക്കുവാ. ഭജന പാടിക്കാന്‍... എന്നാലും പുള്ളി ആളു പുലിയാ ;)

തഥാഗതന്‍ മാഷേ, എന്നാലും എന്‍റെ ആദ്യത്തെ സമ്പാദ്യം തന്നെ വില്‍ക്കാനുള്ള ഐഡീയയല്ലേ?
ചെലവ് അവിടെ വന്നിട്ട തരാം :)

അഗ്രജേട്ടന്‍റെ കമന്‍റ് ഹ ഹ :)

സുല്ലേ, ആ കുറ്റി വിളി കൊള്ളാം :)

മഴത്തുള്ളി, ഒന്നും രണ്ടുമല്ല, മൂന്നെണ്ണമാ മൂന്നെണ്ണം, അതും ലേറ്റസ്റ്റ് മോഡല്...
എനിക്ക് ഇനി രണ്ട് കിഡ്നീം കൂടെ മുളച്ച വരണം അതിന് :)

ഇത്തിരിവെട്ടത്തിന്‍റെ ചിരിക്ക് നന്ദി.
(കുറച്ച് നാളായ് എന്നെ നോക്കി ചിരിക്കണത്, ആ സ്വപനം പോസ്റ്റ് ഇട്ടതു മുതല്‍ ഞാന്‍ നോക്കി നടക്കുവാ :)

ചിത്രിതയില് വന്ന് കമന്‍റിട്ടവര്‍ക്കും സന്ദര്‍ശ്ശിച്ചവര്‍ക്കും നന്ദി.

നിര്‍മ്മല April 11, 2007 at 10:21 PM  

ഇപ്പോഴാണു പിന്നെ ഈ വഴിവരുന്നത്. പാരയൊന്നുമല്ല, ആത്മാര്‍ത്ഥതയിലിട്ടു നൊസ്റ്റാള്‍ജിയ ഒഴിച്ചു വരട്ടിയെടുത്ത ചോദ്യമായിരുന്നു - ശിവരാത്രിക്കു പോയതിന്‍റെ ഒരു പടംപിടിച്ചു പോസ്റ്റാമോന്ന് .

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP