Sunday, March 18, 2007

കോപ്പീറൈറ്റും ഫോട്ടോഗ്രാഫിയും (ഒന്ന്)

കോപ്പീറൈറ്റിനെ സംബന്ധിച്ച നിയമങ്ങള് പതിനഞ്ചാം നൂറ്റാണ്ടിലാണ് നിലവില് വന്നത്, ഗുട്ടന്ബര്‍ഗ്ഗ് പ്രിന്‍റിങ് പ്രസ്സിന്‍റെ ആഗമനത്തിനു മുന്‍പ് പ്രിന്‍റിങ് എന്നു പറയുന്നത് വളരെ ഭാരിച്ച ഒരു ജോലി ആയിരുന്നു കാരണം പ്രിന്‍റിങ് ഇന്‍ഡസ്ട്രി കാര്യമായി നില്‍വില്‍ ഇല്ലായിരുന്നു എന്നത് തന്നെയായിരുന്നു.കാലക്രമേണ പ്രിന്‍റിങ്ങിന്‍റെ പുരോഗതിക്കനുസരിച്ച് കോപ്പീറൈറ്റിന്‍റെ ആവശ്യം അനിവാര്യമായി വന്നു കൊണ്ടിരുന്നു. പ്രധാന കാരണം ഉല്പാദനത്തിന്‍റെ തോത് വളരെ വലുതായി കൊണ്ടിരുന്നു. ലാര്‍ജ് സ്കെയിലിലുള്ള ഉല്പാദനം ചിലവ് കുറഞ്ഞതായും കൊണ്ടിരുന്നു. ആദ്യകാലത്ത് പബ്ലിഷേര്‍സിന് കോപ്പി ചെയ്യുന്നതിനും പ്രിന്‍റു ചെയ്യുന്നതിനും ഒരു കണ്ട്രോള് ഉണ്ടായിരുന്നു, പക്ഷേ പിന്നീട് ഓതെര്‍സ് വര്‍ക്കുകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി.
ഏതു തരത്തിലുള്ള കോപ്പി എടുക്കലായാലും, അതൊരു സംഗീതത്തിന്റെ പൈറസിയാവട്ടെ അല്ലെങ്കില്‍ ഒരു ചിത്രകാരന്‍റെ സൃഷ്ടിയെ കോപ്പിഅടിക്കുന്നതവാട്ടെ, അത് ആ കലാസൃഷ്ടിയെ കൊല്ലുന്നതിന് തുല്യമാണ്, അതിന്‍റെ തനിമയെ ഇല്ലാതാക്കലാണ്. യഥാര്‍ത്ഥത്തില്‍ ഈ കോപ്പീ ചെയ്യാനുള്ള അവകാശം സൃഷ്ടിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കലാണ്, സൃഷ്ടിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണത്. ഇത് ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അതു കൊണ്ട് തന്നെ കോപ്പീറൈറ്റ് എന്ന ആശയത്തെ പറ്റി കൂടുതല്‍ ചിന്തിക്കേണ്ടി വന്നതും.
ഈ കോപ്പീറൈറ്റ് എന്ന ആശയം കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശ്ശിക്കുന്നത് നമ്മുടെ ഒരു സൃഷ്ടിയെ അനുവാദമില്ലാത്ത അടിച്ചുമാറ്റലില്‍ നിന്ന് സം‍രക്ഷിക്കാനുള്ള ഒരു കവചമെന്നതാണ്.
ഈ കോപ്പീറൈറ്റ് എന്ന അവകാശത്തിനു കീഴില്‍ എല്ലാത്തരത്തിലുള്ള ‘ആര്‍ട്ടിസ്റ്റിക് വര്‍ക്കുകളും’ സംരക്ഷിതമാണ്. എന്നാല്‍ ഏതെങ്കിലും ഐഡീയയോ അല്ലെങ്കില്‍ വസ്തുതകളോ ഇതില്‍ പെടില്ലാ, പക്ഷേ അതിന്‍റെ ആവിഷ്കരിച്ച രൂപം സം‍രക്ഷിക്കപ്പെടും. ഓക്സ്ഫോഡ് ഡിക്ഷ്ണറി അനുസരിച്ച് കോപ്പീറൈറ്റ് എന്നുപറയുന്നത് ഒരുവന് ഒരു പ്രത്യേക കാലയളവിലേക്ക് നല്‍കപ്പെടുന്ന, വില്‍ക്കുവാനോ പബ്ലിഷ് ചെയ്യുവാനോ, പ്രിന്‍റ് ചെയ്യുവാനോ യഥാര്‍ത്ഥ ഉടമസ്ഥന്‍ നല്‍കപ്പെടുന്ന അവകാശം ആണിത്. ഈ കോപ്പീറൈറ്റ് ഒരുപാട് കാര്യങ്ങള്‍ക്ക് സം‍രക്ഷണം നല്‍കുന്നുണ്ട്.
എന്തിനാണ് നമ്മുടെ സൃഷ്ടി അല്ലെങ്കില്‍ ‘വര്ക്ക്‘ കോപ്പീറൈറ്റ് ചെയ്യപ്പെടണം എന്ന് പറയുന്നത് എന്ന് നോക്കാം.
ഒരുവന് അവന്റെ വര്‍ക്കിന് മേലെ പൂര്‍ണ്ണമായിട്ടുള്ള ഒരു നിയന്ത്രണം ഉണ്ടാവുക എന്നത് അയാളുടെ ആവശ്യവും അവകാശവുമാണ്. കോപ്പീറൈറ്റ് വഴി നമ്മള് സൃഷ്ടിച്ച ഒരു വര്‍ക്കിനെ വീണ്ടും സൃഷ്ടിക്കനും അതിനെ വില്‍ക്കാനുമായുള്ള ഒരു അവകാശം ലഭിക്കുകയാണ് മാത്രമല്ല ആ അവകാശം നമുക്ക് വേറൊരാള്‍ക്കൊ സ്ഥാപനത്തിനോ കൈമാറാനോ വില്‍ക്കുവാനോ അതു മൂലം ആ വ്യക്തിക്ക് ആ സൃഷ്ടിയെ പബ്ലിഷ് ചെയ്യുവാനോ പ്രദര്‍ശ്ശിപ്പിക്കുവനോ സാധിക്കും.
വേറൊരു ഗുണം എന്നത് നമുക്ക് റോയല്‍റ്റി അതിനെ തുടര്‍ന്നുള്ള പേമെന്‍റോ നമുക്ക് തന്നെ ലഭിക്കുകയും ചെയ്യും. മാത്രമല്ല നമ്മുടെ ഈ അവകാശത്തിനുമേലെ കടന്നു കയറ്റം നടത്തുന്ന ഒരാള്ക്കെതിരെ നിയമ പരമായ സം‍രക്ഷണവും ലഭിക്കും. നിയമപരമായിട്ട് നോക്കുകാണെങ്കില് ഒരുവന്‍ അവന്‍റെ ഇത്തരത്തിലുള്ള ഒരു വര്‍ക്ക് സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി അവന്‍റെ വിലയേറിയ സമയവും പണവും ഒക്കെ ചെലവഴിച്ചിട്ട്ണ്ടാകും അപ്പൊ ആ അള്‍ക്ക് ഒരു സം‍രക്ഷണം കൊടുക്കുവാണ് നിയമം വഴി.
ഒരുദാഹരണം പറയുവാണെങ്കില്‍ ഒരു വിലപ്പെട്ട ‘വര്‍ക്ക്‘ ഒരാള് ഉണ്ടാക്കിയിട്ടുണ്ട്, ആ ആര്‍ട്ടിസ്റ്റ് കോപ്പീറൈറ്റിനു വേണ്ടി അപ്ലൈ ചെയ്തിട്ടുണ്ടെങ്കില് അയ്യാള്‍ക്കോ അല്ലെങ്കില്‍ അയാള് ആര്‍ക്ക് ലൈസന്‍സ് കൊടുക്കുന്നോ , ആ ലൈസന്‍സ് കിട്ടിയ ആള്‍ക്കൊ മാത്രം ഈ പബ്ലിഷ് ചെയ്യാന്‍/പ്രിന്‍റ് ചെയ്യാന്‍/ ഒന്നുകൂടി ഉണ്ടാക്കാന്‍/ അല്ലെങ്കില്‍ വില്‍ക്കുവാനായിട്ടുള്ള അവകാശം ഉണ്ടായിരിക്കുകയുള്ളൂ. അപ്പോള്‍ അണോതറൈസ്ഡ് ആയിട്ടുള്ള പുനര്‍സൃഷ്ടിക്കപെടലിനു വേണ്ടി ആ കള്ളത്തരം (ഉഡായിപ്പ്) കാണീക്കുന്ന ആള്‍ക്ക് യഥാര്‍ത്ഥത്തില്‍ സൃഷ്ടിയ്ക്ക് വെണ്ടി ചിലവഴിച്ചതിനെ അപേക്ഷിച്ച് വളരെ ചിലവ് കുറഞ്ഞ രീതിയില്‍ ചെയ്യാന്‍ പറ്റുമായിരിക്കും, പക്ഷേ നിയമം അതിനെ എതിര്‍ക്കുന്നതു കൊണ്ട് അയ്യാളാ പ്രവൃത്തിയില്‍ നിന്നും വിട്ടു നില്‍ക്കും.
ഫോട്ടോഗ്രാഫ് എന്നു പറയുന്നതും ഒരു കലാസൃഷ്ടിയുടെ കീഴില്‍ വരുന്നതാണ്. അതു കൊണ്ട് തന്നെ ഫോട്ടോഗ്രാഫിയും കോപ്പീറൈറ്റ് പ്രൊട്ടക്ഷന്‍റെ സമ്രക്ഷ്ണത്തിന്‍ കീഴില് വരും. ഫോട്ടോ ഗ്രാഫിയോട് സാദൃശ്യമുള്ള ഒരു വര്‍ക്കും ഈ നിയമത്തിന്‍റെ സമ്രക്ഷണത്തില് വരും. പക്ഷേ അത് ഒറിജിനല്‍ വര്‍ക്ക് ആയിരിക്കണെമെന്ന് മാത്രം. ഒറിജനല്‍ എന്നു പറഞ്ഞാല്, ചിത്രം ഡിജിറ്റലോ അനലോഗോ ആയിക്കോട്ടെ, നമ്മുടെ തന്നെ ഒരു സ്കില്ല്/ നൈപുണ്യം പരിശ്രമം എന്തെങ്കിലും അതിലുണ്ടായിരിക്കണം. അല്ലാതെ ഒരു ഫോട്ടോഗ്രാഫിന്‍റെ തന്നെ ഫോട്ടോഗ്രാഫ് എടുത്താല്‍ അതിന് സാധുത ലഭിക്കുകയില്ല എന്ന് ചുരുക്കം. ഉദാഹരണത്തിന് ഒരു പ്രോഡക്ട് ഫോട്ടോഗ്രാഫിയ്ക്ക് വേണ്ടി കുറച്ച് സാധനങ്ങള്‍ അറേഞ്ജ് ച്യ്തു വച്ചിട്ട് എടുക്കുന്ന ഫോട്ടോഗ്രാഫ്, അല്ലെങ്കില്‍ ഒരു സ്പോര്‍ട്ട്സ് മീറ്റിലെ ഒരു സംഭവം പെട്ടെന്ന് നമ്മളൊരു ക്യാമറയില്‍ പിടിച്ചേടൂത്തു,ഇതൊക്കെയാണ് ഒറിജിനല്‍ വര്‍ക്ക് എന്ന് പറയുന്നത്, ഇത്തരത്തിലെടുക്കുന്ന ഫോട്ടോഗ്രാഫ്സിന് കോപ്പീറൈറ്റ് പ്രൊട്ടക്ഷന്‍ ലഭിക്കും. നേരത്തെ പറഞ്ഞ പോലെ ഫോട്ടോഗ്രാഫിന്‍റെ ഫോട്ടോഗ്രാഫ് എടുത്താല്‍ അപ്പൊള്‍ തന്നെ നമ്മള് കോപ്പീറൈറ്റ് ആക്ട് വൈലേറ്റ് ചെയ്യും.
ഫോട്ടോഗ്രാഫിന്‍റെ കോപ്പീറൈറ്റ്, കോപ്പീറൈറ്റ് ആക്ടിലെ ഒരു ജനറല്‍ സെക്ഷ്ണില്‍ തന്നെയാണ് വരുന്നത്. സെക്ഷന്‍ 13.
സെക്ഷന്‍ പതിമൂന്നില്‍ 1. Original Literary, dramatic, musical and artistic works (include photography)
cinematograph films
sound recording. എന്നിവയെയും പറ്റി പറയുന്നുണ്ട്.
ഫോട്ടൊഗ്രാഫിയുമായി ബന്ധപ്പെട്ട കോപ്പീറൈറ്റിനെ പറ്റി ഒന്ന് നോക്കാം
രണ്ട് തരത്തിലുള്ള ചിത്രങ്ങളാണുള്ളത്,
ഒന്ന്) ഒരു ക്ലയന്റിനുവേണ്ടി ചിത്രീകരിക്കുന്ന പടം
രണ്ട്) സ്വമേധയാ എടുക്കുന്ന ചിത്രം
ഒന്നാമത്തെ കേസില്‍ ഒരു ക്ലയന്‍റിനു വേണ്ടി ഒരു ചിത്രം എടുക്കുമ്പോള്‍ സ്വതവേ കോപ്പീറൈറ്റ് ആ ക്ലയന്‍റിനായിരിക്കും, അതായത് ആരു പറഞ്ഞിട്ടാണ് ആ ചിത്രമെടുക്കുന്നത് അയ്യാള്‍ക്ക് കോപ്പീറൈറ്റ് ലഭിക്കും. അതായത് ഒരു ഫോട്ടൊഗ്രാഫറിനെ നമ്മള്‍ എമ്പ്ലോയ് ചെയ്യുകാണെങ്കില് ഒരു പേമെന്‍റ് കൊടുത്തിട്ടായിരിക്കുമല്ലോ, അപ്പോള് ആ ചിത്രത്തിന്‍റെ അവകാശം നമുക്ക് തന്നെ ആയിരിക്കും, ഫോട്ടോഗ്രാഫര്‍ക്കല്ല. എന്നാല്‍ ഇതെന് വിരുദ്ധമായ ഒരു എഗ്രിമെന്‍റ് ഉണ്ടാക്കുകാണെങ്കില് അവകാശം ആ ഫോട്ടൊഗ്രാഫറിന് തന്നെ ലഭിക്കും. ഇതില്‍ നിന്ന് നമുക്കെ മനസ്സിലാക്കാന്‍ സാധിക്കുനതെന്താണെന്ന് വച്ചാല്‍
ഈ ഫോട്ടോഗ്രാഫറും ക്ലയന്റ്റും തമ്മില്, ഈ ചിത്രത്തിന്‍റെ അവകാശം ഫോട്ടൊഗ്രാഫര്‍ക്ക് കൊടുക്കുന്നു എന്നുള്ള, ഒരു എഴുതപ്പെട്ട ഒരു എഗ്രിമെന്‍റ് ഉണ്ടെങ്കില് മാത്രം ഫോട്ടോഗ്രാഫര്‍ക്ക് ആ ചിത്രത്തിനുള്ള അവകാശമുണ്ടാവുകയുള്ളൂ.
ഇനി ആരും പറയാതെ സ്വയമേ എടുക്കുന്ന ചിത്രമാണെങ്കില് ആ അര്‍റ്റിസ്റ്റിന് തന്നെയാരിക്കും അതിന്‍റെ കോപ്പീറൈറ്റ്, അത് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം ഇല്ല. പക്ഷേ നിയമപരമായിട്ടുള്ള ഒരു കോപ്പീറൈറ്റ് എടുക്കണമെന്നുണ്ടെങ്കില് അതിന് പ്രോപ്പറായിട്ടുള്ള എഴുത്ത് കുത്തുകള്‍ വേണം (Copyright Registration Office of the Department of Education, New Delhi)
മുകളില്‍ പറഞ്ഞിരിക്കുന്ന് ന്യൂഡല്‍ഹിയിലുള്ള ഓഫീസിലേക്ക് അപ്ലൈ ചെയ്യണം
അതിന് എല്ലാ ഫോട്ടോഗ്രാഫ്സും വെവ്വേറീഅയിട്ടു വേണം അപേക്ഷിക്കാന്‍, ആപേക്ഷയില് അപേക്ഷിക്കുന്ന ആളുടേയും ചിത്രത്തിന്‍റെ ഉടമസ്ഥന്‍റെ മുഴുവന്‍ പേരും വിലാസവും വേണം, നാഷണാലിറ്റി വേണം, ആദ്യം പബ്ലിഷ് ചെയ്ത വര്‍ഷവും ഏത് രാജ്യത്താണൊ പബ്ലിഷ് ചെയ്റ്റത്, പിന്നെ ഈ വര്‍ക്ക് പബ്ലിഷ് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ രാജ്യങ്ങളേതൊക്കെ എന്നും അതിന്‍റെയൊക്കെ വര്‍ഷവും , ഈ വര്‍ക്കിന്‍റെ ആറ് കോപ്പീ, പവര്‍ ഓപ്ഫ് അറ്റോണി, ഇനി ലെബലിന്‍റെ കാര്യത്തിലാണെങ്കില്‍ (ട്രേഡ് മാര്‍ക്കായിട്ട് ഉപയോഗിക്കത്തക്ക വിധത്തിലുള്ള ലേബലണെങ്കില്‍) ട്രേഡ് മാര്‍ക്ക് രജിസ്ട്രീനുള്ള ‘Clear copyright search certificate’ എന്ന സാക്ഷ്യപത്രവുംലഭിക്കപ്പെട്ടിരിക്കണം. ഇതു മുഴുവനും ഭാരതത്തില് നോക്കുമ്പോ ഒരു ഫോട്ടോഗ്രാഫിന്‍റെ കോപ്പീറൈറ്റിനുള്ള അപേക്ഷാ ഫീസ് അന്‍പത് രൂപയാണ്.
ഏതൊരു ആര്‍ട്ട്ഫോമിന്‍റെ സൃഷ്ടിയുടെയും കോപ്പീറൈറ്റ് അത് സൃഷ്ടിക്കപ്പെടുമ്പോള്‍ മുതല്‍ തുടങ്ങുന്നതാണ്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിലും അങ്ങിനെ തന്നെ, അതു ഫിലിമിലേക്ക് പതിയുമ്പോള്‍ മുതല് അതിന്മേലുള്ള അവകാശവും ആരംഭിക്കും. പക്ഷേ സെക്ഷന്‍ 25 പറയുന്നത് ഫോട്ടൊഗ്രാഫ് പബ്ലിഷ് ചെയ്യപ്പെട്ടതിന്‍റെ പിറ്റേവര്‍ഷം മുതല് അറുപത് വര്‍ഷത്തേക്കാണ് അതിനുള്ള കോപ്പീറൈറ്റ് സം‍രക്ഷണം ലഭിക്കുക.
കോപ്പീറൈറ്റ് നോട്ടീസ്
ഒരു വര്‍ക്ക് എന്‍റെയാണെന്ന് നമ്മള് അവതരിപ്പിക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവരെ അറിയിക്കുന്ന രീതിയാണ് കോപ്പീറൈറ്റ് നോട്ടീസ് എന്ന്തു കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ഇത് നമ്മുടെ വര്‍ക്കിന്‍റെ മൂല്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ പുറം ലോകത്തിന് ഇതൊരു വാണിങ്ങും കൂടിയാണ്; എന്‍റെ സമ്മതമില്ലാതെ ഇത് വാണിജ്യപരമായ ഒരു ആവശ്യത്തിനും ഉപയോഗിക്കരുത് എന്ന വാണിങ്.
സാധാരണ വര്‍ക്കുകള്‍ക്കൊപ്പം കാണുന്ന © ഈ വൃത്തത്തിനുള്ളിലെ ഇംഗ്ലീഷ് അക്ഷരമാലയിലെ സി ഇത്തരത്തിലുള്ള ഒരു നോട്ടീസ് ആണ്. ഈ © യ്ക്ക് വലത്തു വശത്ത് ഫോട്ടോയുടെ അവകാശിയൂടെ പേരും പബ്ലിഷ് ചെയ്ത വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. ഇതിന് ബദലായിട്ട്
‘Copyright’ എന്നോ 'Copr' എന്നോ അല്ലങ്കില്‍ ‘All Rights Reserved.’ എന്നെഴുതുകയോ ആവാം.

12 comments:

sreeni sreedharan March 18, 2007 at 9:06 PM  

കോപ്പീറൈറ്റിനെ പറ്റി ചിലത്...പുതിയ പോസ്റ്റ്.

ദിവാസ്വപ്നം March 18, 2007 at 10:07 PM  

very nice article. Pachalam, Thank you.

the only problem is that, your responsibilities are increasing; Now we expect more articles from you.

:)

വിഷ്ണു പ്രസാദ് March 18, 2007 at 10:10 PM  

പച്ചാ‍ളം സീരിയസ്സാവുന്നു...
പോസ്റ്റ് നന്നായി.ഇത് പലര്‍ക്കും പ്രയോജനപ്പെട്ടേക്കും.

വേണു venu March 19, 2007 at 12:53 AM  

നല്ല പോസ്റ്റു്.:)

മാവേലികേരളം(Maveli Keralam) March 19, 2007 at 2:42 AM  

പ്രിയ പച്ചാളം
പ്രയോജനകരമായ പോസ്റ്റ്.
എന്നു പാറഞ്ഞാല്‍ നമ്മള്‍ ബ്ലോഗിലുള്ള വര്‍ക്കില്‍ വെറുതെ ആ copyright mark ഇട്ടാല്‍ ആ വര്‍ക്കു protected ആകുമോ?

അപ്പു ആദ്യാക്ഷരി March 19, 2007 at 8:32 AM  

Thank you Pachalam (c)

Anonymous March 19, 2007 at 10:40 AM  

“ആര്‍ട്ടിസ്റ്റ് കോപ്പീറൈറ്റിനു വേണ്ടി അപ്ലൈ ചെയ്തിട്ടുണ്ടെങ്കില് “ ഇങ്ങനെ അപ്ലൈ ചെയ്യണോ പച്ചാള്ള്സ്? വേണ്ട, അതിന്റെ ആവശ്യ്യമില്ല. കോപ്പീറൈറ്റ്‌ മുദ്ര ഇട്ടാലും ഇല്ലെങ്കിലും മൌലികമായ ഒരു കൃതിക്ക്‌ കോപ്പീറൈറ്റ് പ്രൊടക്ഷനുണ്ട്‌ ബൈ ഡിഫോള്‍ട്ട്. -സു-

ബയാന്‍ March 19, 2007 at 12:04 PM  
This comment has been removed by the author.
ബയാന്‍ March 19, 2007 at 12:19 PM  

ബ്ലോഗ്ഗിംഗ്‌ സൗകര്യം തരുന്നവര്‍ക്കു ബ്ലോഗ്ഗില്‍ ഇടുന്ന ചിത്രങ്ങളിലും രചനകളിലും കൈ വെക്കാന്‍ പറ്റുമോ....ഒരു ദിവസം ...ഇതെല്ലാം കൊണ്ടു അവരങ്ങു ബീറ്റ-ഗാമാ-എന്നും പറഞ്ഞു പോയാല്‍ നമ്മള്‍ അണ്ണാനെ പോലെയായിപ്പോകുമോ..!!

ഞനിങ്ങനെ ഒരു കമെന്റു എന്റെ ബ്ലൊഗിന്റെ താഴെവെച്ചു..."<--സന്ദര്‍ശകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌: ഈ ബ്ലോഗില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനോ, പുനപ്രസിദ്ധീകരിക്കുന്നതിനോ നിങ്ങള്‍ക്കു എന്റെ പക്കല്‍ നിന്നും യാതൊരു വിലക്കുമില്ല. . -->

കക്കും എന്നു പേടിച്ചു എല്ലാം മുന്‍കൂട്ടി മാലോകരെ കാല്‍ക്കല്‍ വെച്ചതല്ല കേട്ടോ.... നമ്മളെകൊണ്ടു ആര്‍ക്കെങ്കിലും ഒരുപകാരം ഉണ്ടാവട്ടു എന്നു കരുതിയാണു.- be modest - a lot was accomplished before you were born.-
സുഹൃത്തുക്കളേ.. കടന്നുവരൂ.. കടന്നു വരൂ...എന്റെ ചിത്രങ്ങള്‍ നിങ്ങള്‍ക്കു തൂക്കിവില്‍ക്കാം.!പുഴുങ്ങി തിന്നാം.!

ഇങ്ങനെ ചിന്തിക്കാന്‍
സിബുവിന്റെ 'ദാനം കിട്ടിയതിന്റെ പല്ലെണ്ണരുതു'- എന്ന പോസ്റ്റുംപിന്നെ കിരണ്‍സിന്റെഈപോസ്റ്റും, സാന്‍ഡോസ്‌,രാല്‍മിനോവ്‌,കുമാര്‍ ലോനപ്പന്‍, ചിത്രകാരന്‍, വേണു,സിയ, എന്നിവരുടെ ബ്ലോഗ്ഗില്‍ സ്ഥിരം തിരിഞ്ഞുകളിമടക്കിക്കുത്തഭ്യാസം നടത്തുന്നതു എന്നെ സ്വാധീനിച്ചിട്ടുണ്ടു.
പ്രിയ സുഹൃത്തുക്കളെ നിങ്ങളറിയാതെ നിങ്ങളുടെ പോസ്റ്റ്‌ വായിച്ചു എന്നെപോലെയുള്ള പുതുമഴയ്ക്കുമുളച്ചവര്‍ വഴിതെറ്റുന്നുണ്ടു.

Mubarak Merchant March 19, 2007 at 12:24 PM  

പച്ചാളമേ,
ആശംസകള്‍. നിന്റെ ലേഖനം വളരെ നന്നായി, നീ കൊച്ചിക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിന്റെയീ കഴിവിനു പിന്നില്‍ കഞ്ചാവിന്റെ കട്ടപ്പുകയുടെ മണമുണ്ടെന്ന് ചിലര്‍ പറഞ്ഞു നടന്നേക്കാം. അതൊന്നും നീ കാര്യമാക്കരുത്. നീ കഞ്ചാവു വലിക്കില്ലെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. മുന്നോട്ട്, മുന്നോട്ട്.

kalesh March 19, 2007 at 1:20 PM  

ദിവാ പറഞ്ഞത് ഞാന്‍ ക്വോട്ട് ചെയ്യുന്നു...

your responsibilities are increasing; Now we expect more articles from you.

അലിഫ് /alif March 19, 2007 at 2:32 PM  

പച്ചാളം..,
നല്ല ലേഖനം..ഇതിനെ കുറിച്ച് യാതൊരു പിടിപാടുമില്ലാത്ത എന്നെ പോലുള്ളവര്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും.സീരിയസ്സ് ആയിട്ട് തന്നെ തുടരൂ..ആശംസകള്‍.

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP