Friday, March 30, 2007

പൂജയ്ക്കെടുക്കാത്ത...


35 comments:

sreeni sreedharan March 30, 2007 at 3:07 PM  

വീണ പൂക്കള്‍...പുതിയ ചിത്രം

Kiranz..!! March 30, 2007 at 3:20 PM  

കള്ളന്‍ പച്ചാളം..ആ പൂക്കളെല്ലാം കൂടി കുത്തിനിര്‍ത്തി ഫോട്ടം പിടിച്ചിട്ടോരടിക്കുറിപ്പും “വീണപൂക്കള്‍ പോലും”.കാമറ വാങ്ങിയതേതായാലും പാഴായ ലക്ഷണമില്ല.കുമാറേട്ടന്റെ സംസര്‍ഗ്ഗം ഗുണം ചെയ്യുന്നുണ്ട് :)

അരവിന്ദ് :: aravind March 30, 2007 at 3:22 PM  

എല്ലാം വളരെ നല്ല ഫോട്ടോസ് ആയിരിക്കുന്നു പാച്ചാളം..
നല്ല ക്രിയേറ്റിവിറ്റിയും ആര്‍‌ട്ടിസ്റ്റിക് സെന്‍‌സുമുണ്ട് കേട്ടോ.
ചില പടങ്ങള്‍ തുളസിയെ വെല്ലുന്നു.

കൊള്ളാം. പാച്ചാളത്തില്‍ ഒളിഞ്ഞു കിടന്നിരുന്ന ഫോട്ടോഗ്രാഫറിന് എന്റെ അഭിനന്ദനങ്ങള്‍.

krish | കൃഷ് March 30, 2007 at 3:34 PM  

പച്ചൂ...പൂക്കളെല്ലാം കുത്തിനിര്‍ത്തിയതാണെങ്കിലും ചിത്രം കാണാന്‍ ഭംഗിയുണ്ട്‌. ചിത്രത്തിനു ചുറ്റുമുള്ള ഡാര്‍ക്നെസ്സ്‌ നന്നായി.

മഴത്തുള്ളി March 30, 2007 at 3:47 PM  

ഇതിന് കുത്തിനിര്‍ത്തിയ പൂക്കള്‍ എന്ന അടിക്കുറുപ്പല്ലേ പച്ചാളം യോജിക്കുക.

ഇനിയും പോരട്ടെ ചിത്രങ്ങള്‍ :)

കുട്ടിച്ചാത്തന്‍ March 30, 2007 at 3:51 PM  

ചാത്തനേറ്:: നല്ല പടാരുന്നു. (ചെറുതായിരുന്നപ്പോള്‍) ലിങ്ക് നോക്കിയപ്പോള്‍ ആകെ മങ്ങിയിരിക്കുന്നു. ഒന്നൂടെ എടുക്ക്. ഫോക്കസൊക്കെ കറകറ്റാക്കിട്ട്.

കരീം മാഷ്‌ March 30, 2007 at 3:55 PM  

വെള്ളത്തിലിട്ടതു കൊണ്ടല്ലേ കുത്തി നിര്‍ത്തിയതായി തോന്നുന്നത്?
ലൈറ്റ് & ഷേഡ് നന്നായി.

sandoz March 30, 2007 at 4:02 PM  

പച്ചാളത്തിന്റെ പേരു.... 'പടച്ചാളം' എന്നു മാറ്റാന്‍ സമയം ആയിക്കൊണ്ടിരിക്കുന്നു......

Anonymous March 30, 2007 at 4:18 PM  

പ്രസാദമായ് കിട്ടിയത്
വിഴിയിലുപേക്ഷിക്കപ്പെട്ടപ്പോള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage March 30, 2007 at 4:21 PM  

കരീം മാഷ്‌ പറഞ്ഞപ്പൊഴല്ലിയോ മനസ്സിലായത്‌ അതു വെള്ളത്തിലിട്ടിട്ട്‌ പടം പിടിച്ചതാണെന്ന്‌ . നല്ല പടം.

ടി.പി.വിനോദ് March 30, 2007 at 5:23 PM  

നല്ല ഫോട്ടം പച്ചാളം കുട്ടീ....

Anonymous March 30, 2007 at 6:45 PM  

ഹയ്യോ എന്തു ചന്താ കാണാന്‍

സന്തോഷ് ശിവന്‍റെ സിനിമ കാണണ പോലെ. (ന്നെ തല്ലല്ലേ, അങ്ങന്യാ എനിക്കു തോന്ന്യേ. അതെന്താ അങ്ങനെ തോന്ന്യേ ന്ന് ചോയ്ക്കാന്‍ പാടില്ല്യ.ഒരു മന്ത്രവാദ സിനിമ കണ്ടപോലെ)
സ്നേഹം

Kumar Neelakandan © (Kumar NM) March 30, 2007 at 10:44 PM  

പച്ചാളം നല്ല ചിത്രം.

പക്ഷെ നീ ആവശ്യമില്ലാണ്ട് ലൈറ്റ് ചെയ്തു അതിനെ കടുപ്പിച്ചു കോണ്ട്രാസ്റ്റ് കൂട്ടി.
വലുതാക്കിയപ്പോള്‍ അല്പം ഔട്ട് ആണോ എന്നും സംശയം. പക്ഷെ എങ്കിലും നല്ല ഫ്രൈമിങ്. അതിലും ഉപരി നല്ല ചിന്ത. നല്ല ശ്രമം.

(കുറ്റങ്ങള്‍ പറഞ്ഞതൊക്കെ ഒരു സന്തോഷത്തിന്റെ പിന്‍ ബലത്തിലാണെന്നു കൂട്ടിക്കോളൂ, ഇനിയും നന്നാവാനുള്ള ഒരു സന്തോഷത്തിന്റെ)

... March 31, 2007 at 12:29 AM  

പച്ചാള്‍സെ പടം നന്നായിട്ടുണ്ട്‌ട്ടൊ

Kaippally March 31, 2007 at 12:41 AM  

പച്ചാള്സ്.
നല്ല വിഷയം. പൂക്കളുടെ നിഴലുകള്‍ നല്ല രസകരമായിട്ടുണ്ട്.

ചില technical aspects ഒഴിച്ചാല്‍ വളരെ നല്ല പടം തന്നെയാണു്.

ഇടത്തെ ഇതളുകളില്‍ കാണുന്ന aberration കണ്ടോ? lense distortion ആയിരിക്കാം.

over exposure ഉണ്ടെങ്കിലും ഇങ്ങനെ വരാം.

ഇങ്ങനെ സംഭവിക്കുമ്പോള്‍ ഒന്നിലധികം exposure try ചെയ്യണം

:)

പക്ഷെ പച്ചാളത്തിന്റെ തല ഫയങ്കരം തന്ന.
വളരെ പെട്ടന്നു തന്നെ ഇതിലും നല്ല ചിത്രങ്ങള്‍ താങ്കള്‍ എടുത്തു തുടങ്ങും.

Unknown March 31, 2007 at 7:08 AM  

പച്ചാളം,

പതിവു കാഴ്ച്ചകളില്‍ നിന്നും പലതിനെയും വേറിട്ട്‌ കാണാനുള്ള കഴിവ്‌ ഒരു മുതല്‍ക്കൂട്ടാണു. സങ്കേതമൊക്കെ ശ്രമിച്ചാല്‍ വശമാക്കാവുന്നതേയുള്ളൂ.

ഓട്ടുരുളിയിലെ (അതോ വെറും ഉരുളിയോ?) പൂക്കളുടെ ഈ ചിത്രം തന്നെ വേറിട്ട കാഴ്ചയാണു. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്‌, ക്യാമറയുടെ ലെന്‍സിനു ഒരു മിനിമം ഫോക്കസിങ്ങ്‌ ഡിസ്റ്റന്‍സുണ്ട്‌. അതും കഴിഞ്ഞ്‌ ഒബ്ജക്റ്റിനോടടുത്ത്‌ ചെന്നാല്‍ ഫോക്കസ്‌ ശരിയാകില്ല. മാക്രോ മോഡിലും ഈ മിനിമം ഡിസ്റ്റന്‍സില്‍ നിന്ന് ഫോക്കസ്‌ ഉറപ്പാക്കി പടമെടുക്കൂ. അപ്പോള്‍ ചിത്രം ഷാര്‍പ്പ്‌ ആകും! (ഈ കാര്യം നേരത്തെ അറിയുമെങ്കില്‍ ഞാന്‍ എഴുതിയത്‌ കാര്യമാക്കണ്ട).

ആഷ | Asha March 31, 2007 at 8:23 AM  

മനോഹരമായ ചിത്രം :)

Unknown March 31, 2007 at 11:55 AM  

പച്ചാളമേ,
നിന്റെ ഐഡിയാസ് വളരെ നന്ന്. ഈ ഫോട്ടോ എനിക്ക് നല്ല ഇഷ്ടമായി.നീ വളരൂ.. (ഇത് പ്രോത്സാഹനം, നീഗ്രോ എന്ന് ഒരാളെ പ്രോത്സാഹിപ്പിച്ചാല്‍ അടിയും. ഇതെന്ത് ലോകം?)

Anonymous April 21, 2007 at 12:22 PM  

കാര്യമായിട്ട് ചോദിക്കുവാ ഈ ബൂലോകത്തിലെ എല്ലാവര്‍ക്കും വട്ടായോ എന്ന് ഒത്തിരി പ്രഗത്ഭര്‍ ഇവിടെ വന്ന് മഹത്തരം എന്നു വിളമ്പിയ പടം എന്തു മഹനീയത കണ്ടിട്ടാണ് ഈ ചെക്കന്‍റെ ഇല്ലാത്ത കഴിവിനെ പുകഴ്ത്തുന്നത് എവിടെയോ ചാരി നിന്നതിന്‍റെ ഇത്തിരി കഴിവുണ്ടെന്നുള്ള അഹങ്കാരത്തെ കൂടുതല്‍ കൂടുതല്‍ വളര്‍ത്തുന്ന ബൂലോകത്ത് ഇവിടെ എന്ത് ചവറും ഇടാനുള്ള പലരുടേയും ധൈര്യത്തിനും കാരണം ഇങ്ങനെയുള്ള ചവറുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് , ബൂലോകത്തിനും തനി മലയാളത്തിനും വേണ്ടി ഒട്ടനവധി നല്ല കാര്യം ചെയ്യുന്ന വിശ്വത്തെ പോലുള്ള നല്ല മനുഷ്യനെ പരിഹാസത്തിന്‍റെ ചവറ്റുകൊട്ടയില്‍ കടലാസിനോളം വില കല്‍‍പ്പിക്കാതെ തള്ളിയിട്ട ഈ പച്ചാളമെന്ന് ചെകുത്താന്‍ കുട്ടിയെയാണോ നിങ്ങള്‍ വളര്‍ത്തുന്നത്

ബൂലോകത്തിനും തനിമലയാളത്തിനും എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ ഈ പുംഗവന്‍ ഒരു നല്ല പോസ്റ്റിട്ടിട്ടുണ്ടോ, ഏതെങ്കിലും പുതിയ ബ്ലോഗറെ പ്രോത്സാഹിപ്പിക്കാന്‍ നല്ലൊരു കമന്‍റിട്ടിട്ടുണ്ടോ ഇവനെ തലയില്‍ കയറ്റി നടക്കുന്ന ബൂലോകത്തിലെ പുലികള്‍ എന്ന് സ്വയം പറഞ്ഞു നടക്കുന്നവരെ കാണുമ്പോഴാണ് സഹതാപം

ബൂലോകം ഇങ്ങനെയുള്ള ചവറുകള്‍ക്കുള്ളതാവരുത് ഇതൊരു കേവലം ചില ആളുകളുടെ വിനോധമായി അധ:പതിപ്പിക്കരുത് ബൂലോകത്തിന് ഒത്തിരി സേവന മേഖലകള്‍ കയറേണ്ടതുണ്ട് നളന്‍, കൈപ്പള്ളി, സാജന്‍, സപ്തവര്‍ണ്ണങ്ങള്‍, ഫൈസല്‍,കൃഷ് അങ്ങനെ ഒത്തിരി നല്ല പടം പിടുത്തക്കാരുണ്ട് ഇവിടെ അവരെ പോലും നാണിപ്പിക്കുന്ന പ്രോത്സാഹനമാണ് ഒരു നിലവാരവുമില്ലാത്ത ഈ ചിത്രങ്ങള്‍ക്ക് നല്‍കുന്നത് നല്ലതിനെ അംഗീകരിക്കുക പ്രോത്സാഹിപ്പിക്കുക അല്ലാതെ എന്തു ചവറിട്ടാലും ഒരെതിര് വാക്കു പോലും ഇടാതിരുന്നാല്‍ നല്ലതും ചീത്തയും ഏതെന്ന് പോലും പച്ചാളമെന്ന് ഈ ചെക്കന്‍ തിരിച്ചറിയാതെ പോകും അതുവഴി ഒരുപക്ഷെ ഈ ചെക്കന്‍റെ നല്ല ഭാവി ഇല്ലാതാവും

Anonymous April 21, 2007 at 12:22 PM  

കാര്യമായിട്ട് ചോദിക്കുവാ ഈ ബൂലോകത്തിലെ എല്ലാവര്‍ക്കും വട്ടായോ എന്ന് ഒത്തിരി പ്രഗത്ഭര്‍ ഇവിടെ വന്ന് മഹത്തരം എന്നു വിളമ്പിയ പടം എന്തു മഹനീയത കണ്ടിട്ടാണ് ഈ ചെക്കന്‍റെ ഇല്ലാത്ത കഴിവിനെ പുകഴ്ത്തുന്നത് എവിടെയോ ചാരി നിന്നതിന്‍റെ ഇത്തിരി കഴിവുണ്ടെന്നുള്ള അഹങ്കാരത്തെ കൂടുതല്‍ കൂടുതല്‍ വളര്‍ത്തുന്ന ബൂലോകത്ത് ഇവിടെ എന്ത് ചവറും ഇടാനുള്ള പലരുടേയും ധൈര്യത്തിനും കാരണം ഇങ്ങനെയുള്ള ചവറുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് , ബൂലോകത്തിനും തനി മലയാളത്തിനും വേണ്ടി ഒട്ടനവധി നല്ല കാര്യം ചെയ്യുന്ന വിശ്വത്തെ പോലുള്ള നല്ല മനുഷ്യനെ പരിഹാസത്തിന്‍റെ ചവറ്റുകൊട്ടയില്‍ കടലാസിനോളം വില കല്‍‍പ്പിക്കാതെ തള്ളിയിട്ട ഈ പച്ചാളമെന്ന് ചെകുത്താന്‍ കുട്ടിയെയാണോ നിങ്ങള്‍ വളര്‍ത്തുന്നത്

ബൂലോകത്തിനും തനിമലയാളത്തിനും എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ ഈ പുംഗവന്‍ ഒരു നല്ല പോസ്റ്റിട്ടിട്ടുണ്ടോ, ഏതെങ്കിലും പുതിയ ബ്ലോഗറെ പ്രോത്സാഹിപ്പിക്കാന്‍ നല്ലൊരു കമന്‍റിട്ടിട്ടുണ്ടോ ഇവനെ തലയില്‍ കയറ്റി നടക്കുന്ന ബൂലോകത്തിലെ പുലികള്‍ എന്ന് സ്വയം പറഞ്ഞു നടക്കുന്നവരെ കാണുമ്പോഴാണ് സഹതാപം

ബൂലോകം ഇങ്ങനെയുള്ള ചവറുകള്‍ക്കുള്ളതാവരുത് ഇതൊരു കേവലം ചില ആളുകളുടെ വിനോധമായി അധ:പതിപ്പിക്കരുത് ബൂലോകത്തിന് ഒത്തിരി സേവന മേഖലകള്‍ കയറേണ്ടതുണ്ട് നളന്‍, കൈപ്പള്ളി, സാജന്‍, സപ്തവര്‍ണ്ണങ്ങള്‍, ഫൈസല്‍,കൃഷ് അങ്ങനെ ഒത്തിരി നല്ല പടം പിടുത്തക്കാരുണ്ട് ഇവിടെ അവരെ പോലും നാണിപ്പിക്കുന്ന പ്രോത്സാഹനമാണ് ഒരു നിലവാരവുമില്ലാത്ത ഈ ചിത്രങ്ങള്‍ക്ക് നല്‍കുന്നത് നല്ലതിനെ അംഗീകരിക്കുക പ്രോത്സാഹിപ്പിക്കുക അല്ലാതെ എന്തു ചവറിട്ടാലും ഒരെതിര് വാക്കു പോലും ഇടാതിരുന്നാല്‍ നല്ലതും ചീത്തയും ഏതെന്ന് പോലും പച്ചാളമെന്ന് ഈ ചെക്കന്‍ തിരിച്ചറിയാതെ പോകും അതുവഴി ഒരുപക്ഷെ ഈ ചെക്കന്‍റെ നല്ല ഭാവി ഇല്ലാതാവും

അനുരഞ്ജ വര്‍മ്മ April 21, 2007 at 1:53 PM  
This comment has been removed by the author.
അനുരഞ്ജ വര്‍മ്മ April 21, 2007 at 1:55 PM  
This comment has been removed by the author.
അനുരഞ്ജ വര്‍മ്മ April 21, 2007 at 1:57 PM  

പ്രിയ പച്ചാളം,ആദ്യമേ പറയട്ടെ, പടം നന്നായിട്ടുണ്ട്.നന്നായതു കൊണ്ട് തന്നെയാണ് നന്നായെന്നു പറയുന്നത്.മുകളില് എന്റെ പേരില് ഇട്ട കമന്റ് എന്റേതല്ല.ഞാന് ഒരു ബ്ലോഗ്ഗറാണ്. എവിടെ കമന്റിയാലൂം അത് എന്റെ സ്വന്തം ഐഡിയില് ആയിരിക്കും. മുകളീലത്തേത് അനോണിക്കമന്റ് ആണെന്ന് വ്യക്തമാണല്ലോ??പച്ചാളം,പച്ചാളത­്തിന്റെ ബ്ലോഗുകള് വര്മ്മക്കിഷ്ടമാണ്. ഇനി ഇഷ്ടമില്ലാത്തത് കണ്ടാല് പ്രകടിപ്പിക്കുക തന്നെ ചെയ്യും. അതിനു അനോണി വേണ്ട.വര്മ്മ ബൂലോഗത്തിലെ കൂട്ടിക്കൊടുപ്പുകാരനല്ല. നര്മ്മഭാഷണങ്ങളിലൂടെ ബൂലോഗത്ത് രസം പകരുക എന്നത് മാത്രമാണ് വര്മ്മകളുടെ ലക്ഷ്യം.എടാ, ഡ്യൂപ്ലിക്കേറ്റ് വര്മ്മേ,അസൂയയും കുശുമ്പും തീര്ക്കാന് എന്റെ പേരു തന്നെ ഉപയോഗിച്ച നിന്നെ ഞാന് കണ്ടെത്തുക തന്നെ ചെയ്യും. എന്നീട്ട് നീ സ്വപ്നം പോലുംകാണാത്ത ഒന്നന്തരം സമ്മാനം തന്നെ നിനക്ക് തരുന്നതായിരിക്കും. ജാഗ്രതൈ

കുതിരവട്ടന്‍ | kuthiravattan April 21, 2007 at 2:03 PM  

അനുരഞ്ജ വര്‍മ്മ അതു കണ്ടതു നന്നായി. ഞാന്‍ നേരത്തേ വന്നു ആ ഐ ഡിയില്‍ ക്ലിക്ക് ചെയ്തു നോക്കിയിരുന്നു. എന്നാലും താങ്കള്‍ ഈ കമന്റ് ഇട്ടിരുന്നില്ലെങ്കില്‍ ചിലരെങ്കിലും വിചാരിച്ചേനെ അതു താങ്കളുടേതാണെന്ന്.

SUNISH THOMAS April 21, 2007 at 2:27 PM  

ദൈവമേ, ബ്ളോഗിലും അപരന്മാര്‍....!

മീഡിയ സിന്‍ഡിക്കറ്റ്!!!!

Anonymous April 21, 2007 at 2:30 PM  

എനിക്ക് അസൂയ കൊണ്ടാണന്ന് പറഞ്ഞുവല്ലോ എന്‍റെ അപരന്‍ എങ്കില്‍ താന്‍ പറ ഈ ചിത്രത്തിനെന്താ സന്ദേശം വെറുതെ പടങ്ങള്‍ എടുത്താല്‍ പോരാ അതെന്തെങ്കിലും സന്ദേശം ഉണ്ടായിരിക്കണം എടോ നൂറോ നൂറ്റമ്പതോ ദിര്‍ഹം ഉണ്ടെങ്കില്‍ ഒരു ക്യാമറ സംഘടിപ്പിക്കാം നല്ലതാണെങ്കില്‍ കുറച്ച് കൂടുതല്‍ ദിര്‍ഹം ചിലവാക്കിയാല്‍ വെറുതെ ക്ലിക്ക് ചെയ്താ മതി അഗ്രജന്‍ എടുക്കുന്നത് പോലെ രണ്ടു പച്ചമുളകും ഒരു തക്കാളിയും ചീത്ത കണ്ടാല്‍ വിമര്‍ശിക്കും നല്ലതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും വര്‍ഷങ്ങളോളം സാധകം ചെയ്തിട്ടാണ് നല്ലൊരു ഫോട്ടോഗ്രാഫറാവുന്നത് അല്ലാതെ കണ്ട അണ്ടനും അടകോടനും ഇവനെ പോലെ തോന്നിയത് പോലെ എടുത്ത് ഇത് മോഡേണ്‍ ആണ് തേങ്ങാ കുലയാണന്നെല്ലാം പറഞ്ഞാല്‍ നിന്നെ പോലുള്ളവര്‍ താങ്ങും അതിനെന്നെ കിട്ടില്ല

മുസ്തഫ|musthapha April 21, 2007 at 3:11 PM  

...അഗ്രജന്‍ എടുക്കുന്നത് പോലെ രണ്ടു പച്ചമുളകും ഒരു തക്കാളിയും...

ഇന്‍റെ വര്‍മ്മേ... ഇങ്ങനെ ചീത്ത പറയല്ലേന്ന്...
...മ്മളെ കൊണ്ട് താങ്ങാവുന്ന കപ്പാസിറ്റിക്കൊരു ക്യാമറ സംഘടിപ്പിച്ച്, അയില് പറ്റണപോലെ ചെലതൊക്കെ ഞെക്കി, എന്തേലും എനിക്കിഷ്ടായീന്ന് തോന്ന്യാ, എന്‍റെ ബ്ലോഗിലിടും - അത്രേള്ളു... അതും ഇവിടെ ഇങ്ങനെ ഒരു സൌകര്യം ഉള്ളതോണ്ട്.

സാധകോം, മുന്ത്യേ ക്യാമറേം... ഇക്ക് ഇപ്പോ തത്ക്കാലം പറ്റണ പണ്യല്ല...

സ്വന്തം വീടിന്‍റെ ചൊമരേല്‍ എടക്കൊക്കെ പടം തൂക്കീന്ന് കരുതി എന്തിനാ ചുമ്മാ... :)

Anonymous April 21, 2007 at 4:44 PM  

"എടോ നൂറോ നൂറ്റമ്പതോ ദിര്‍ഹം ഉണ്ടെങ്കില്‍ ഒരു ക്യാമറ സംഘടിപ്പിക്കാം നല്ലതാണെങ്കില്‍ കുറച്ച് കൂടുതല്‍ ദിര്‍ഹം ചിലവാക്കിയാല്‍ വെറുതെ ക്ലിക്ക് ചെയ്താ മതി " ....

ഓഹോ! ഈ ഡ്യൂപ്ലിക്കേറ്റ് “അനുരഞനാ വര്‍മ്മ” യു.എ.ഇ ക്കാരന്‍ ആണല്ലേ ? ആരണപ്പാ യു.എ.ഇ ഇല്‍ നിന്നും ബ്ലോഗിലും, മലയാളത്തിലും ഇത്രയധികം സംഭാവന നല്‍കിയ ഷേയ്ക്ക് ?

അതെന്തുമാവട്ട്.. അനുരഞ്ജനവര്‍മ്മ എന്ന ആളുടെ പേരില്‍ (ആ പേരിലൊരു ബ്ലോഗുള്ള ഒരാളുടെ) കമന്റെഴുതുന്നത് നല്ല ഒന്നാം ക്ലാസ് ചെറ്റത്തരമാണല്ലോ ഡ്യൂപ്പേ?

ഇവിടെ അനോണി ഉപയോഗിച്ചുകൂടെടോ ഏഭ്യാ? വര്‍മ്മക്കു തെറിപറയാന്‍ അറിയില്ലെന്നാണോടോ ശുംഭാ താന്‍ കണക്കാക്ക്യേക്കുന്നേ? ഹല്ലാ പിന്നേ !‍

Anonymous April 21, 2007 at 5:13 PM  

എടോ ആന വര്‍മ്മേ ഇവിടെ പച്ചാളമെന്ന വ്യക്തിയെ വല്ല അനാവശ്യ ചീത്തയും ഞാന്‍ പറഞ്ഞിട്ടുണ്ടോ, നിയെന്തിനാ കിടന്ന് ആത്മാര്‍ത്ഥത തെളീയിക്കുന്നത് എങ്കില്‍ പിന്നെ നിനക്ക് നിന്‍റെ സ്വന്തം ബ്ലോഗില്‍ വരാമായിരുന്നില്ലേ ഏതുവര്‍മ്മയെ ആര്‍ക്കെല്ലാം അറിയാം ആര്‍ക്കും ആരേയും ഇതുവരെ അറിയില്ല പച്ചാളത്തിന്‍റെ പിക്ച്ചര്‍ നന്നായില്ല ചിലര്‍ അവനെ താങ്ങി എന്നത് ഒരു ബ്ലോഗറായതിനാല്‍ പക്ഷെ ഇതുവഴി സ്വയം നശിക്കുന്നു അവന്‍ വളരട്ടെ നല്ല ചിത്രങ്ങള്‍ എടുക്കട്ടെ നല്ല സന്ദേശങ്ങള്‍ ബൂലോകത്ത് വിതറട്ടെ അല്ലാതെ ഇമ്മാതിരി ഒട്ടും നിലവാരമില്ലാത്ത ചിത്രങ്ങളിട്ടാല്‍ നല്ലത് പറയാന്‍ ബൂലോകര്‍ക്ക് അവകാശമുള്ളത് പോലെ തന്നെ വിമര്‍ശ്ശിക്കാനും അവകാശമുണ്ട് അതിന് സ്വന്തം വീട്ടിലെ സംസ്ക്കാരം വിളമ്പുകയല്ല വേണ്ടത്
അഗ്രജാ നിന്നെ കുറ്റപ്പെടുത്തിയതല്ല അതിന് നീ എന്തിനാ കിടന്ന് നിലവിളിക്കുന്നത് :)

ഗുപ്തന്‍ April 21, 2007 at 5:33 PM  

വലുതായി കണ്ടപ്പോള്‍ അല്പം എന്തോ ഒരംശം ചോര്‍ന്നുപോയതുപോലെ..എന്താണെന്ന് പറയാന്‍ ഞാന്‍ ഫോട്ടോഗ്രഫി പഠിച്ചിട്ടില്ല. എന്നാലും പടം ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല ചിന്ത. കുറച്ചുനാള്‍ എന്റെ ഡെസ്ക് റ്റോപ്പില്‍ കിടന്നോട്ടെ :)

Kaippally കൈപ്പള്ളി April 21, 2007 at 8:48 PM  

ശ്രീനി:
ഇവന്മാരെയോക്കെ സധൈര്യം Delete ചെയ്യു കുട്ട. ഇവിടെ ഇതിനൊന്നും സ്ഥാനമില്ല.

Visala Manaskan April 21, 2007 at 9:16 PM  

പച്ചാളം. നീ വീണ്ടും ഞെട്ടിക്കുകയാണല്ലോഡാ. ഈ പടവും കലക്കീട്ട് ണ്ട്രാ. ഉഗ്രനായിട്ടുണ്ട്.

അമല്‍ | Amal (വാവക്കാടന്‍) April 22, 2007 at 1:51 PM  

പച്ചാളം..

ഇതെന്താ പടം?
ഞാന്‍ അഭിനന്ദിക്കുന്നില്ല.
ഛായ്..ഇതാണോ പടം

ഇനി മുതല്‍ എനിക്കിഷ്ടമുള്ളത് മാത്രം പോസ്റ്റിയാല്‍ മതി.അല്ലെങ്കില്‍ ഞാന്‍ വിമര്‍ശിച്ചു നശിപ്പിച്ചു കളയും.

എനിക്കിഷ്ടമുള്ള പടങ്ങളുടെ ഒരു ലിസ്റ്റ് ഞാന്‍ അയച്ചു തരാം..അതു മാത്രം ഇടൂ.

എന്ത്? എല്ലാവര്‍ക്കും ഇഷ്ടമായിട്ടും എനിക്കിഷ്ടമായില്ലെന്നോ ? അതൊക്കെ വിട്ടുകള ഞാന്‍ ഒരു പ്രത്യേക ജന്മമാ...

ഇനി എന്തു പറഞ്ഞാ വിമര്‍ശിക്കുക?

ങാ കിട്ടിപ്പോയി..പോ മീശയില്ലാത്തവനേ.

എന്റടുത്ത് കളിക്കരുത്. തെറി പറയാന്‍ എനിക്ക് മുന്നും പിന്നും നോക്കണ്ട കാര്യമില്ല. എന്നെ (എന്റെ ഐഡി) ആരും അറിയില്ല. സ്വന്തമായിട്ട് ബ്ലോഗും ഇല്ല.

Siju | സിജു April 23, 2007 at 12:17 PM  

നന്നായിട്ടുണ്ടെടാ

Sreejith K. April 24, 2007 at 5:18 PM  

ലൈറ്റിങ്ങ് കേമം പച്ചാളമേ. നിന്റെ കുഞ്ഞിത്തലയില്‍ ഇത്ര മാത്രം ഐഡിയകള്‍ എവിടുന്നെഡേയ്. ചിത്രം ഇഷ്ടമായി.

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP