Monday, June 18, 2007

വരുന്നുണ്ട്...


21 comments:

sreeni sreedharan June 19, 2007 at 12:17 AM  

അവളുടെ സാരിത്തുമ്പും മുടിയിഴകളും പറപ്പിച്ചു കൊണ്ട് അവന്‍ വരുന്നുണ്ട്....തണുത്ത കാറ്റായ്
അവളെ ഈറനണിയിക്കാന്‍...

**വരുന്നുണ്ട്
ചിന്ത കടപ്പാട് : തുളസീ ...

G.MANU June 19, 2007 at 1:13 PM  

:)

Mubarak Merchant June 19, 2007 at 2:00 PM  

എന്നിട്ട് വന്നില്ലല്ലോ!!

Siju | സിജു June 19, 2007 at 8:44 PM  

കൊള്ളാം

Anonymous June 20, 2007 at 2:14 PM  

വരില്ല പച്ചാളമേ..

ഇപ്പോള്‍ വന്നതൊക്കെ വെറും ചാറ്റല്‍ മഴകള്‍. അവയില്‍ കുരുത്ത ചെറു സസ്യജാലങ്ങളും.

ശരിക്കുള്ള മഴകളും ശക്തമായ കാറ്റും ഇപ്പോഴും പഴയ തറവാട്ടില്‍ തന്നെയാണ്.

ചില ചന്നം പിന്നം ചവറുമഴകള്‍ (ജലദോഷവും മൂക്കുചീറ്റലും ഉണ്ടാക്കുന്ന) കാലുമാറിയിട്ടുണ്ടാവും.
തറവാട്ടില്‍ പിറന്ന മഴകള്‍ക്ക് കാലും കാലവും മാറില്ല.
ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, ഇപ്പോള്‍ തറവാട് ക്ലീ‍ന്‍. കുടുമ്മത്ത് ആവശ്യമുള്ളവര്‍ മാത്രം. ചപ്പും ചവറുമെല്ലാം ആണ്ടറുതിക്ക് കൊണ്ടുപോയി പുറത്തുകൊട്ടിയ സന്തോഷം.
ഇതിന്റെ പൂമുഖത്ത് ചാഞ്ഞുകിടക്കുമ്പോള്‍ ഒരു ഭൂതകാലത്തിന്റെ സുഖം.

പാഴ്വസ്തുക്കളുടേയും വിസര്‍ജ്ജ്യങ്ങളുടേയും കൂട്ടത്തില്‍ പോയവരില്‍ പലരും തിരികെവരും, തിരിച്ചറിവുവരുമ്പോള് തറവാടിന്റെ വാതില്‍ തുറന്നുതന്നെ കിടക്കും. പക്ഷെ കുളിച്ചിട്ട് കയറണം.

കുട്ടിച്ചാത്തന്‍ June 20, 2007 at 2:41 PM  

ചാത്തനേറ്:: ‘വരുന്നുണ്ട് ‘ എന്നല്ലാ ‘ന്നേം കൊണ്ട് പോകല്ലേ‘ ന്ന് പറയെടാ..
ആ തെങ്ങിന്റെ മൂടും കെട്ടിപ്പിടിച്ച് നില്‍ക്ക്, അല്ലേല്‍ പറന്നുപോവും...

ഉണ്ണിക്കുട്ടന്‍ June 20, 2007 at 2:49 PM  

ഡിയര്‍ പാച്ചാളൂ... ഈ ഫോട്ടോ കണ്ടപ്പോള്‍ തന്നെ മുഖത്തേക്കൊരു തണുത്ത കാറ്റടിച്ചപോലെ....(ഇവിടെ പുറത്തിറങ്ങി നിന്നാല്‍ പൊടീം മണ്ണും അടിച്ചു ആളെതിരിച്ചറിയാന്‍ പറ്റില്ല) കഴിഞ്ഞ ആഴ്ച്ച നാട്ടില്‍ വന്നിരുന്നു..തിരിച്ചു പോരാന്‍ തോന്നീല..മഴ തോര്‍ന്നു കഴിയുമ്പോഴുള്ള ആ ഒരു സീന്‍ !!

Unknown June 20, 2007 at 4:31 PM  

കൊള്ളാം മോനേ പച്ചാളമേ. :-)

Anonymous June 20, 2007 at 4:52 PM  

പച്ചാളമേ,

ചോര്‍ന്നൊലിക്കുന്ന തറവാട്ടിന്റെ തിണ്ണയില്‍ കിടന്ന്
“ഹോ പണ്ടത്തെ സത്യന്റെ അഭിനയം എന്നായിരുന്നു?”
“അന്നത്തെ കടുകിന് കുരുമുളകിന്റെ വലുപ്പം ഉണ്ടായിരുന്നു”
എന്നൊക്കെ അയവിറക്കുന്നവരെ കണ്ടിട്ടില്ലേ. മേല്‍ക്കൂര മൊത്തം ആയി നിലം പൊത്തും മുന്നേ രക്ഷപ്പെടുന്നവര്‍ രക്ഷപ്പെടട്ടേ. അല്ലാത്തവര്‍ മഴ നനഞ്ഞ് കിടക്കട്ടേ.
അംഗങ്ങള്‍ ഉണ്ടായാലേ തറവാട് എന്ന കണ്‍സെപ്റ്റ് തന്നെ ഉണ്ടാകൂ
പ്രജകള്‍ ഉണ്ടെങ്കിലേ രാജാവുള്ളൂ
അല്ലെങ്കില്‍ ജനാധിപത്യം വന്നതൊന്നും അറിയാതെ, കിരീടവും. വാറോലകളും നൊക്കി
“പണ്ട് ഞാന്‍ ഭരിച്ചിരുന്ന കാലത്ത്” എന്നും പറഞ്ഞ് അയവെട്ടി ഇരിക്കാം.

ഇടിവാള്‍ June 20, 2007 at 5:19 PM  

ഇതെന്താ, പച്ചാളത്തിന്റെ ബ്ലോഗ് ട്രാന്‍സ്പോര്‍ട്ട് ബസ്സായാ?

യാത്രക്കാരും യാത്ര നിര്‍ത്തിയവരും ഒക്കെയുണ്ടല്ലോ?

ഡ്രൈവറും, കണ്ട്രാവിയും കിളിയുമൊന്നുമില്ലേ?
അടി ഡബിള്‍ ബെല്ല്..

ഓടോ: പച്ചൊസ്..നല്ല ഫംഗിയുള്ള പടം

Anonymous June 20, 2007 at 5:25 PM  

പ്രിയമുള്ള യാത്രക്കാരാ

മറുമൊഴിയില്‍ പോയവരൊക്കെ ചീത്തക്കുട്ടികളും പിന്മൊഴിയില്‍ ഉള്ളവരൊക്കെ നല്ലകുട്ടികളും എന്ന ചുവ ആ കമന്റില്‍കണ്ടു.

ഇതൊരു നല്ല കളിയല്ല. ഈ വാക്കുകള്‍ ആരെയും എവിടെയും എത്തിക്കില്ല. കുറച്ചുദിവസമായിട്ട് ഇത്തരം വാക്കുകള്‍ പല പോസ്റ്റുകളിലായി കിടന്നു കറങ്ങുന്നു.

ഇതിന് തടയിടെണ്ടത് വളരെ അത്യാവശ്യമാണ്.

Anonymous June 20, 2007 at 5:40 PM  

"വരുന്നുണ്ട്..."
പ്രതീക്ഷ മാത്രമാണ്...
കാത്തിരിപ്പും.
പെയ്തു തോര്‍ന്നവയും,ഇനിയും പെയ്യാനിരിക്കുനവയെയും തമ്മില്‍ ബന്ധിപ്പിച്ചു ചിന്തിക്കാനുള്ള, ഒരു പ്രതീക്ഷ.

പടം പോര പച്ചാള്‍സ് കുരാമാ..

:: niKk | നിക്ക് :: June 20, 2007 at 11:10 PM  

:)

Kumar Neelakandan © (Kumar NM) June 20, 2007 at 11:14 PM  

പച്ചാളം എനിക്കീ പടം ഇഷ്ടമായില്ല.
പക്ഷെ ചില കമന്റുകള്‍ ഇഷ്ടമായി.

എന്നെ ഹഠാതാകര്‍ഷിച്ചു (ഇങ്ങനെയല്ലെ അതെഴുതുന്നത്?)
ഉമേഷ് ഗുരു ഇവിടെ എവിടെ എങ്കിലും ഉണ്ടെങ്കില്‍ ഉടനെ ഓടിവരണം!

sreeni sreedharan June 21, 2007 at 12:06 AM  

വരും യാത്രക്കാരാ വരും!
എല്ലാത്തിനേം പിഴുതെറിയാനുള്ള ശക്തി ആര്‍ജ്ജിച്ചുകൊണ്ട് തന്നെ അവന്‍ വരും..
എത്ര വലിയ കൊമ്പനേയും മറിച്ചിടാനുള്ള ത്രാണിയോടെ അവന്‍ കൊടുങ്കാറ്റായ് തന്നെ വരും!
ആ വരവില്‍ എല്ലാ അബദ്ധവിശ്വാങ്ങളും കൊണ്ടുണ്ടാക്കിയിരുന്ന് ചീട്ടുകൊട്ടാരങ്ങള് തകര്‍ന്നടീയും...
ഒളിവില്‍ പതുങ്ങിയിരിക്കുന്ന തമോഗര്‍ത്തങ്ങളെ അതിജീവിച്ച് അവന്‍ ആഞ്ഞ് വീശും...

എല്ലാ അഴുക്കിനേയും കീടങ്ങളേയും കഴുകിക്കളഞ്ഞതിനു ശേഷമുള്ള ലോകത്തിലേക്ക് ആളുകള്‍ കാലെടുത്ത് വയ്ക്കും...നഞഞ്ഞ കുളിരണിയിക്കുന്ന മഴയുടെ സുഗന്ധമുള്ള ശുദ്ധവായു തിരിച്ചറിയും അവരും...

....അന്ന് പുതിയ തിരിച്ചറിവുകള്‍ ഉണ്ടാവും...

കുറുമാന്‍ June 21, 2007 at 1:41 AM  

പച്ചാളമേ നിന്റെ കമന്റ് കണ്ടിട്ട് നീ ആര്‍ക്കോ പഠിക്കുന്ന പോലെയുണ്ടല്ലോ? ഭാഷ സൂക്ഷിച്ച് സംസാരിക്കണം. അല്ലെങ്കില്‍ തിരിഞ്ഞു കൊത്തും......പതിനെട്ടാം പട്ട തെങ്ങിനെ ഒതുക്കാന്‍ അത്ര വലിയതൊന്നും വേണ്ടാന്നേ...അവന്‍ വരും......അവന്‍ വന്നുകൊണ്ടിരിക്കുന്നു.....അതാ കാതോര്‍ക്കൂ....അവന്‍ വന്നു.......ഞാന്‍ കിടന്നു.

Kumar Neelakandan © (Kumar NM) June 21, 2007 at 10:53 AM  

യാത്രക്കാരന്റെ കമന്റിനെ വെല്ലുന്ന വിളിയാണല്ലോ പച്ചാളത്തിന്റെ കമന്റ്. ഒന്നും മനസിലായില്ല. പച്ചാളം ഏരിയ ഇല്‍ ഇന്നലത്തെ മഴയില്‍ വീണ ഇടി പച്ചാളത്തിന്റെ തലയില്‍ ആയിരുന്നോ?
അതോ പോഞ്ചാന്‍ വല്ലതും അടിച്ചോ?

പച്ചാളമേ ബ്ലോഗില്‍ സര്‍ക്കുലേഷന്‍ കൂടുതലുള്ള ഒരു ചൊല്ലുണ്ട്. അത് ഞാന്‍ വരി സംഖ്യ ഇല്ലാതെ തരാം.

“നാറുന്നവനെ ചുമന്നാല്‍...!“
അതുകൊണ്ട് അവഗണിക്കേണ്ടതിനെ അതിന്റെ എല്ലാ റെസ്പെക്റ്റോടും കൂടി തന്നെ അവഗണിക്കുക. അല്ലെങ്കില്‍ ഇനി വരി സംഖ്യ ഇല്ലാതെ ഈ ചൊല്ലു തരില്ല!

asdfasdf asfdasdf June 21, 2007 at 12:10 PM  

പച്ചാളമേ, ഇത്ര വലിയ ഒരു ഡയലോഗു പറയാന്‍ നീ എന്നു മുതലാഡേയ് സീനിയര്‍ ഹോര്‍ലിക്സ് കഴിച്ചുതുടങ്ങിയത് ?
:)

ഫാ.ബെന്യാമിന്‍ June 21, 2007 at 12:21 PM  

കുഞ്ഞേ പച്ചാളം,
ഇതും വരാനിരിക്കുന്ന ലതിന്റെ അറിയിപ്പാണോ? എന്താ ഈ ബ്ലോഗുകളെയൊക്കെ ഡ്രാക്കുള പടത്തിലെ പോലെ ഒരു നിഗൂഢത ചൂഴ്ന്ന് നില്‍ക്കുന്നത്?

sreeni sreedharan June 21, 2007 at 4:25 PM  

അച്ചോ, സെമിനാരീലോട്ട് പോണോ,അതോ സെമിത്തേരീലോട്ട് പോണോ?

(അച്ചന്‍റെ കാര്യം പോക്കാ )

കെവിൻ & സിജി June 21, 2007 at 5:27 PM  

മുടിയഴിച്ചാടുന്ന ഭദ്രകാളിയെപ്പോലെ രൌദ്രരൂപിയായി അവള്‍ വരും, എല്ലാ കീടങ്ങളെയും പിടിച്ചു ചുട്ടുതിന്നും.

Labels

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP